Share this Article
50 അടി താഴ്ച്ചയിൽ കിണറ്റിൽ വീണ 72കാരിയെ അതി സാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമന സേനാ അംഗങ്ങൾ
വെബ് ടീം
11 hours 41 Minutes Ago
1 min read
fire and rescue

തൃശൂർ: മാടക്കത്തറയിൽ വീട്ടുകിണറ്റിൽ വീണ 72കാരിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമനസേന അംഗങ്ങൾ.  ആളുടെ അമ്മ ഓമന ( 72 വയസ്സ് )  വീഴുകയായിരുന്നു.കുറിച്ചികര താമസിക്കുന്ന ജിജോയുടെ 'അമ്മ ഓമനയാണ് കിണറ്റിൽ വീണത്.

സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. പി റഷീദ് ന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് വേഗത്തിൽ എത്തുകയും ഫയർ & റെസ്ക്യൂ ഓഫീസർ മാരായ എം മഹേഷ്‌, ടി വി അഖിൽ കുമാർ എന്നിവർ (50 അടിയോളം താഴ്ച്ചയും, 8 അടി വീതി, 15 അടിയോളം വെള്ളം )ഉള്ള കിണറ്റിൽ റോപിലൂടെ അതിവേഗത്തിൽ രണ്ട് പേരും സാഹസികമായി ഇറങ്ങുകയും  റെസ്ക്യൂ നെറ്റ് ലേക്ക് കയറ്റുകയും മുകളിൽ ഉള്ള സേന അംഗങ്ങൾ പുറത്ത് എത്തിക്കുകയും ചെയ്‌തു.

സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ പി.ആർ രഞ്ജിത്ത്, ഫയർ & റെസ്ക്യൂ ഓഫീസർമാരായ എസ് സുബീർ, ജിബിൻ, അശ്വന്ത്‌, ഹോം ഗാർഡ് എൻ പി ഷാജി എന്നിവരും രക്ഷപ്രവർത്തനത്തിൽ ഉണ്ടായിരുന്നു. സേനയുടെ അതിവേഗത്തിൽ ഉള്ള പ്രവർത്തനത്തിലൂടെ 72കാരിയുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories