Share this Article
News Malayalam 24x7
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം; 36കാരന് 59 വർഷം തടവും 90,൦൦൦ രൂപ പിഴയും ശിക്ഷ
വെബ് ടീം
posted on 23-12-2025
1 min read
sexual assault

തൃശൂർ: ലൈംഗിക അതിക്രമ കേസിൽ പ്രതിക്ക് 59 വർഷം 3  മാസം തടവും  90,000/- രൂപ പിഴയും ശിക്ഷ വിധിച്ചു.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ്  ചെറുതുരുത്തി ഇരട്ടകുളം സ്വദേശിയായ ചേരികല്ലിന്മേൽ വീട്ടിൽ അബ്ദുൾ റഹിമാനെയാണ്   (36)വിവിധ വകുപ്പുകളിലായി വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി 59 വർഷം 3 മാസം കഠിനതടവും  90,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്.  പിഴ തുക അടച്ചില്ലെങ്കിൽ  23 മാസം അധിക തടവ് അനുഭവിക്കണം.

2024 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പ്രതി കുട്ടിയ്ക്കെതിരെ ലൈംഗിക അതിക്രമം  നടത്തുകയായിരുന്നു.  കുട്ടി അന്നേ ദിവസം  വീട്ടുകാരോട് പറഞ്ഞ വിവരം വടക്കാഞ്ചേരി പോലീസിന് കൈമാറിയതിനെ തുടർന്ന് വടക്കാഞ്ചേരി  പോലീസ് സ്റ്റേഷൻ വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ ബിസ്മിത രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  ഇൻസ്‌പെക്ടർ റിജിൻ. എം. തോമസ് FIR  രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിയ്ക്കെതിരെ കുറ്റപത്രം സമർപ്പിയ്ക്കുകയും ചെയ്തു.

സബ് ഇൻസ്‌പെക്ടർ പ്രദീപ്‌. പി. വി അന്വേഷണത്തിൽ സഹായിച്ചു. പ്രോസീക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസർക്യൂട്ടർ അഡ്വക്കേറ്റ് . E. A. സീനത്ത് ഹാജരായി. ലൈസൺ ഓഫീസർ GASI ഗീത P R, സിവിൽ പോലീസ് ഓഫീസർമാരായ സിറിൽ, രെജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories