Share this Article
News Malayalam 24x7
കോയമ്പത്തൂര്‍ സ്വദേശിയായ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികള്‍ പിടിയില്‍
Iridium Fraud case

ഇറീഡിയം തട്ടിപ്പുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയായ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രധാന പ്രതികൾ പിടിയിൽ.  മുഖ്യപ്രതിയായ സാദിഖ് ഉൾപ്പെടെ മൂന്ന് കണ്ണൂർ സ്വദേശികളും, എറണാകുളം സ്വദേശിയായ ഒരാളുമാണ്  പിടിയിലായത്.

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഒമ്പത് പേരെയും പേരെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കോയമ്പത്തൂർ മേട്ടുപ്പാളയം  സ്വദേശി ചാൾസ് ബെഞ്ചമിൻ എന്ന അരുണിനെയാണ് തൃശൂരിലേക്ക് വിളിച്ചു വരുത്തി കേന്ദ്രത്തിൽ എത്തിച്ച്  മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ആംബുലൻസിൽ ഉപേക്ഷിച്ചത്.

കണ്ണൂർ അഴീക്കലിലെ ഐസ്ക്രീം വ്യാപാരിയായ സാദിഖിൽ നിന്ന് തട്ടിയെടുത്ത 65 ലക്ഷം രൂപ തിരിച്ചു പിടിക്കാനായി ക്വട്ടേഷൻ സംഘത്തെ ഉൾപ്പെടുത്തിയായിരുന്നു അരുണിനെ  മർദ്ദിച്ച് കൊലപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories