Share this Article
KERALAVISION TELEVISION AWARDS 2025
മോഹൻലാൽ എന്ന പേരിട്ട, മഹാനടന്റെ അമ്മാവൻ അന്തരിച്ചു
വെബ് ടീം
posted on 07-06-2025
1 min read
MOHANLAL UNCLE

കൊല്ലം: നടന്‍ മോഹന്‍ലാലിന്റെ അമ്മയുടെ മൂത്ത സഹോദരനായ ഗോപിനാഥന്‍ നായര്‍ (93) അന്തരിച്ചു.ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ ജനറല്‍ മാനേജറായിരുന്നു. മോഹന്‍ലാല്‍ എന്ന പേരും പ്യാരി ലാല്‍ എന്ന ജ്യേഷ്ഠന്റെ പേരും അമ്മാവന്‍ തിരഞ്ഞെടുത്തതാണെന്ന് മോഹന്‍ലാല്‍ നാളുകള്‍ക്ക് മുന്‍പ് മാതൃഭൂമി ഓണപ്പതിപ്പിലെ ആത്മകഥാ പംക്തിയില്‍ പറഞ്ഞിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെ അമൃതപുരിയില്‍ ആയിരുന്നു അന്ത്യം.മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു ഗോപിനാഥന്‍ നായര്‍. സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തില്‍ നടക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories