Share this Article
News Malayalam 24x7
ഹർത്താൽ കഴിഞ്ഞ് വയനാട് സന്ദർശിക്കുമെന്ന് വനംമന്ത്രി
The Forest Minister will visit Wayanad after the hartal

വനംമന്ത്രി എകെ ശശീന്ദ്രനും റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരും അടങ്ങിയ സംഘം അടുത്ത ദിവസം വയനാട് സന്ദര്‍ശിക്കും. മന്ത്രി തല സംഘം പഞ്ചായത്ത് പ്രസിഡന്റുമാരെ  ഉള്‍പ്പെടുത്തി വയനാട്ടില്‍ യോഗം ചേരും. ഹര്‍ത്താലായതിനാല്‍ ഇന്ന് വയനാട്ടിലേക്ക് പോകുന്നില്ല എന്ന് എകെ ശശീന്ദ്രന്‍. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കാര്യത്തില്‍ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ചികിത്സപിഴവെന്ന കുടുംബത്തിന്റെ ആരോപണം പരിശോധിക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories