Share this Article
News Malayalam 24x7
കാറില്‍ കടത്തിയ 100 ഗ്രാം MDMAയുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി
Three youths caught by Excise with 100 grams of MDMA smuggled in their car

തൃശ്ശൂര്‍ പഴയന്നൂരില്‍ കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എഡിഎംഎ യുമായി മൂന്ന് യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. ആലുവ കടങ്ങല്ലൂര്‍ സ്വദേശികളായ നിധിന്‍ ജേക്കബ് , വിഷ്ണു കെ ദാസ് , ഷാഫി  എന്നിവരാണ് തൃശ്ശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.തൃശ്ശൂര്‍ എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്  ഇന്‍സ്പെക്ടര്‍ എന്‍. സുദര്‍ശനകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories