Share this Article
News Malayalam 24x7
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു
A young scooter passenger died in a collision between a car and a scooter

തൃശ്ശൂര്‍ കേച്ചേരി  തലക്കോട്ടുകരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ  യാത്രികനായ യുവാവ് മരിച്ചു. കുരിയച്ചിറ  സ്വദേശി   35 വയസ്സുള്ള ബിൻസ് കുര്യനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി  സനുവിന് പരിക്കേറ്റു. ഇന്നലെ രാത്രി ആയിരുന്നു അപകടം.

കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ ബൈക്ക് യാത്രികൻ ബിൻസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും കുന്നംകുളം ലൈഫ് കെയർ, ട്രാഫിക് ആംബുലൻസ് പ്രവർത്തകർ  തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിൻസ് മരിച്ചിരുന്നു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും കാറിന്റെ മുൻവശം ഭാഗികമായും തകർന്നു. കുന്നംകുളം സബ് ഇൻസ്പെക്ടർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories