Share this Article
News Malayalam 24x7
സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു
വെബ് ടീം
posted on 13-03-2025
1 min read
sanha mariyam

കോഴിക്കോട്: കുണ്ടായിത്തോട് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാംക്ലാസുകാരി അതേ വാഹനമിടിച്ച് മരിച്ചു. ചെറുവണ്ണൂർ വെസ്റ്റ് എഎൽപി സ്കൂളിലെ വിദ്യാർഥിനിയായ നല്ലളം സ്വദേശി സൻഹ മറിയം (8) ആണ് മരിച്ചത്.കുട്ടിയെ വീടിന് സമീപം ഇറക്കിയ ശേഷം വാഹനം പിന്നോട്ട് എടുക്കുമ്പോഴായിരുന്നു അപകടം.

കുട്ടിയുടെ ദേഹത്തുകൂടി വാൻ കയറിയിറങ്ങിയതായാണ് വിവരം. കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories