Share this Article
News Malayalam 24x7
തൃശൂർ കൊടകരയിൽ കെട്ടിടം തകർന്നു വീണ് മൂന്നു മരണം
Three Dead in Thrissur Kodakara Building Collapse

തൃശ്ശൂർ കൊടകരയിൽ  കനത്ത മഴയിൽ കെട്ടിടം തകർന്നുവീണ് മൂന്നു മരണം.. പശ്ചിമബംഗാൾ സ്വദേശികളായ റൂബൽ,  രാഹുൽ, അലിം എന്നിവരാണ് മരിച്ചത്.. രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം.


കൊടകര  പഞ്ചായത്തിന് സമീപത്തെ കാലപ്പഴക്കം ചെന്ന  ഇരുനില കെട്ടിടമാണ്   തകർന്നുവീണത്. സംഭവ സമയത്ത് കെട്ടിടത്തിൽ 12 അതിഥി തൊഴിലാളികൾ ഉണ്ടായിരുന്നു. കെട്ടിടം വീഴുന്ന ശബ്ദം കേട്ട് 9 പേർ പുറത്തേക്ക് ഇറങ്ങിയോടിയതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ  രാഹുലിനും അലിമിനും റൂബലിനും രക്ഷപ്പെടാൻ കഴിഞ്ഞില്ല.ഇവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി.

രക്ഷപ്പെട്ടവർ നൽകിയ വിവരമനുസരിച്ച്  ചാലക്കുടി ഫയർഫോഴ്സും കൊടകര പോലീസും സ്ഥലത്തെത്തി  രക്ഷാപ്രവർത്തനം  ആരംഭിച്ചു. എന്നാൽ,  കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ അവ മാറ്റുക എളുപ്പമല്ലായിരുന്നു. ഒടുവിൽ രണ്ട് ജെസിബികൾ എത്തിച്ച് നടത്തിയ തെരച്ചിലിലാണ് മൂവരെയും കണ്ടെത്തിയത്.

കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളിക്കടയിൽ നിന്നാണ് റൂബലിനെയും രാഹുലിനെയും കണ്ടെത്തിയത്. അലീമിനെ സമീപത്തു നിന്നും ആണ് കണ്ടെത്തിയത്. മൂവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. അതേസമയം, മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും,തകർന്ന കെട്ടിടത്തിന്റെ കാലപ്പഴക്കം സംബന്ധിച്ച് പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories