അതിരപ്പള്ളി വെറ്റിലപ്പാറയിൽ കാട്ടാനക്കൂട്ടം വീണ്ടും ഭീതി പരത്തി. വെറ്റിലപ്പാറ കാലടി പ്ലാന്റേഷൻ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ്ബിന് മുകളിലേക്ക് കാട്ടാനക്കൂട്ടം പന തട്ടയിട്ട് കേടുപാടുകൾ വരുത്തി. ഏറെ നേരം കാട്ടാനകൾ ക്ലബ്ബിന് സമീപം നിലയുറപ്പിച്ച ശേഷമാണ് വനത്തിലേക്ക് മടങ്ങിയത്.
രാത്രി വൈകിയാണ് കാടുകളോട് ചേർന്നുള്ള പ്രദേശത്തെ ക്ലബ്ബ് പരിസരത്തേക്ക് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ക്ലബ്ബിനോട് ചേർന്നുള്ള പനയാണ് ആനകൾ തകർത്ത് കെട്ടിടത്തിന് മുകളിലേക്ക് തട്ടയിട്ടത്. ശബ്ദം കേട്ട് പ്രദേശവാസികൾ എത്തിയെങ്കിലും ആനക്കൂട്ടം ഏറെ നേരം ക്ലബ്ബിന്റെ സമീപത്തുണ്ടായിരുന്നതിനാൽ ഇവരെല്ലാം ഭയന്നു മാറി നിൽക്കുകയായിരുന്നു.
പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നും, കൃത്യമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. ആനക്കൂട്ടം മടങ്ങിയ ശേഷമാണ് ക്ലബ്ബിന് സംഭവിച്ച നാശനഷ്ടങ്ങൾ വ്യക്തമായത്. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്നും പ്രദേശവാസികൾ പറഞ്ഞു. പ്രദേശത്തെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തമായി.