പത്തനംതിട്ട: മല്ലപ്പള്ളിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സുധ (61) ആണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് രഘുനാഥിനെ (65) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കീഴ്‌വായ്പൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏക മകൻ പഠനവുമായി ബന്ധപ്പെട്ട് എറണാകുളത്തായിരുന്നു. ഇന്നലെ രാത്രി മുതൽ മകൻ ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാത്ത വന്നതോടെ അയൽക്കാരെ വിവരമറിയിച്ചു. സമീപത്തുള്ളവർ രാവിലെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
വീടിനു പുറത്ത് സുധയെ മരിച്ച നിലയിൽ ആദ്യം കാണുന്നത് അയൽവാസികളാണ്. പിന്നീട് വാർഡ് മെമ്പറുടെ ഉൾപ്പെടെ വിവരം അറിയിച്ചു. നാട്ടുകാരും പൊതുപ്രവർത്തകരും നടത്തിയ പരിശോധനയിലാണ് തൊട്ടപ്പുറത്ത് രഘുനാഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. പിന്നീട് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.