Share this Article
News Malayalam 24x7
തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെ അബുദാബിയില്‍ കാണാനില്ലെന്ന് പരാതി
Complaint that a young man from Thrissur is missing in Abu Dhabi

തൃശ്ശൂർ സ്വദേശിയായ യുവാവിനെഅബുദാബിയില്‍ കാണാനില്ലെന്ന് പരാതി.  ചാവക്കാട് ഒരുമനയൂർ സ്വദേശി 28 വയസ്സുള്ള ഷെമിൽ നെയാണ് മാർച്ച് 31 മുതൽ കാണാതായത്.

അബുദാബിയില്‍  കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന എം കോം ബിരുദധാരിയായ  ഷെമില്‍. അബുദാബി മുസഫ ഇൻടസ്ട്രിയൽ  ഏരിയയിലാണ് ഷെമീൽ താമസിച്ചിരുന്നത്.

മാർച്ച് 31 ന് ജോലി കഴിഞ്ഞ് റൂമിൽ തിരിച്ചെത്തതാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍  റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ  വിവരം അറിയിച്ചു. കാണാതായി രണ്ടു ദിവസത്തിന് ശേഷവും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന്   അബുദാബി പൊലിസിൽ പരാതി നല്‍കി. 

ഏറെ അന്വേഷണം നടത്തിയിട്ടും യുവാവിനെ കണ്ടെത്താനായിട്ടില്ല.ഷെമിലിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഷെമിലിന്റെ  ഉമ്മ സെഫീനത്ത് മുഖ്യമന്ത്രിക്ക്  പരാതി നൽകിയിട്ടുണ്ട്.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories