Share this Article
KERALAVISION TELEVISION AWARDS 2025
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; ഇളനീര്‍ വെപ്പ് ഇന്ന്
Kottiyoor Festival: Ilaneer Veppu Ritual Today

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീര്‍ വെപ്പ് ഇന്ന്. കാര്യത്തു കൈക്കോടന്‍ സ്ഥാനികന്‍ തിരുവഞ്ചറയില്‍ തട്ടും പോളയും പിരിക്കുന്നതോടെയാണ് അക്കരെ കൊട്ടിയൂരില്‍ ഇളനീര്‍ വെപ്പിന് തുടക്കമാവുക. 


നെയ്യാട്ടം മുതല്‍ പലയിടങ്ങളിലുള്ള കഞ്ഞിപ്പുരകളില്‍ വ്രതത്തില്‍ കഴിയുന്ന തണ്ടയാന്മാര്‍ ഇളനീര്‍ കാവുകളുമായി കൊട്ടിയൂരിലെത്തും. രാത്രി കാര്യത്തു കൈക്കോടന്‍ തിരുവഞ്ചറയിലെ കിഴക്കേ നടയില്‍ തട്ടും പോളയും വിരിക്കും കുടിമതി കാരണവര്‍ വെള്ളിക്കിടാരം വച്ച് രാശി വിളിക്കുകയും ചെയ്താല്‍ ഇളനീര്‍ വപ്പ് ആരംഭിക്കും. 


അഭിഷേകത്തിനുള്ള ഇളനിര്‍ കാവുകളാക്കി വ്രതക്കാര്‍ കൊട്ടിയൂരിലേക്ക് പ്രയാണം തുടങ്ങി. കനത്ത മഴയെയും അവഗണിച്ച് വന്‍ ഭക്തജനത്തിരക്കാണ് കൊട്ടിയൂരില്‍ അനുഭവപ്പെടുന്നത്. നിത്യപൂജകളായ 36 കുടം ജലാഭിഷേകം, ഉഷപൂജ, സ്വര്‍ണക്കുടം വെള്ളിക്കുടം സമര്‍പ്പണം പന്തീരടി പൂജ, ഉച്ചശീവേലി, ആയിരം കുടം ജലാഭിഷേകം, അത്താഴപൂജ, ശ്രീഭൂത ബലി എന്നിവയോടെയാണ് തിങ്കളഴ്ചത്തെ ചടങ്ങുകള്‍ അവസാനിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories