Share this Article
News Malayalam 24x7
ദേ ഇതാണ് ഐക്യം! തൃശൂർ ഡിസിസി ഓഫീസിൽ കൂട്ടത്തല്ല്
Congress workers clashed at Thrissur DCC office

തൃശ്ശൂര്‍ ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. കെ മുരളീധരന്റെ അനുയായി സജീവന്‍ കുര്യച്ചിറയെ കൈയ്യേറ്റം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെയാണ് സംഭവം. ഡിസിസി ഓഫീസിലെത്തിയ കെ മുരളീധരന്‍ അനുകൂലികളും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. ഡിസിസി ഓഫീസിന്റെ താഴത്തെ നിലയില്‍ സജീവന്‍ കുര്യച്ചിറ പ്രതിഷേധിക്കുന്നത് അറിഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കെ മുരളീധരന്‍ അനുകൂലികള്‍ സംഘടിച്ചെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories