Share this Article
News Malayalam 24x7
പരിപാടിക്ക് ശേഷം കുഴഞ്ഞുവീണു; നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
വെബ് ടീം
posted on 27-08-2025
1 min read
rajesh keshav

കൊച്ചി: നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. ഞായാറാഴ്ച്ച രാത്രി കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിക്ക് ശേഷം കുഴഞ്ഞുവീണ രാജേഷിനെ ഉടന്‍ തന്നെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്നും നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടങ്കിലും അദ്ദേഹത്തിന്റെ തലച്ചോറിലും നേരിയ തോതില്‍ പ്രശ്‌നമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നു. 72 മണിക്കൂറിന് ശേഷമെ അദ്ദേഹം സുഖം പ്രാപിക്കുമോ എന്നതിനെ കുറിച്ച് എന്തെങ്കിലും സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് അധികൃതര്‍ അറിയിച്ചത്.ഡിസ്നി, സ്റ്റാർ, സൺ, സീ നെറ്റ്‌വർക്കുകൾ തുടങ്ങിയ പ്രമുഖ ചാനലുകളിൽ അവതാരകനായി രാജേഷ് എത്തിയിട്ടുണ്ട്. ഒപ്പം നിരവധി സിനിമകളുടെ പ്രൊമോഷൻ ഇവന്റുകളിലും രാജേഷ് നിറസാന്നിധ്യമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories