Share this Article
News Malayalam 24x7
കുന്നംകുളം കുറുക്കന്‍ പാറയില്‍ KSRTC ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; 15 പേര്‍ക്ക് പരിക്ക്
KSRTC bus and Taurus lorry collide in Kunnamkulam Kurukan Para; 15 people were injured

കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം.15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ കെഎസ്ആർടിസി ഡ്രൈവറുടെയും ടോറസ്  ഡ്രൈവറുടെയും ഉൾപ്പടെ 4പേരുടെ  നില ഗുരുതരമാണ്.

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. ഗുരുവായൂരിൽ നിന്നും  കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയിൽ  ബസ് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ,108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ്, കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.

ശക്തമായ മഴയെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ടോറസ് ലോറിയിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു . അപകടത്തെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ടോറസ് ലോറിയുടെ ക്യാബിൻ  വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories