Share this Article
News Malayalam 24x7
മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോൺ അന്തരിച്ചു
വെബ് ടീം
posted on 14-07-2025
1 min read
MK JOHN

ചേർത്തല: മുൻ മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ സഹോദരൻ എ.കെ. ജോൺ (75) അന്തരിച്ചു. ഹൈക്കോടതി ഗവ പ്ലീഡർ, കെഎസ്എഫ്ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസിലംഗം, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജേർളി ജോൺ, മകൻ: ജോസഫ് ജോൺ (യുകെ), മരുമകൾ: എലിസബത്ത്‌ ജോൺ (യു.കെ.).മറ്റു സഹോദരങ്ങൾ: എ.കെ. തോമസ് പാല (റിട്ടയേർഡ് സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എ.കെ. ജോസ് (റിട്ടയർഡ് എക്സിക്യൂട്ടീവ് എഞ്ചിനിയർ മഹാരാഷ്ട്ര ഇലക്ട്രിസിറ്റി ബോർഡ്‌), പരേതരായ സിസ്റ്റർ ഇൻഫന്റ് ട്രീസ, റോസമ്മ കുര്യൻ കോളുതറ, കൊച്ചുറാണി തോമസ്. സംസ്കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് ചേർത്തല മുട്ടം സെയ്ൻമേരിസ് ദേവാലയ സെമിത്തേരിയിൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories