തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കൊണ്ട് രാജ്ഭവനിലേക്ക് വൻ മാർച്ച്. വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധ റാലി . രാജ്യത്ത് തുടർച്ചയായി ക്രൈസ്തവർക്ക് നേരെ പീഡനം ഏൽക്കേണ്ടി വരുന്നതിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ക്രൈസ്തവ സഭകളുടെ പ്രതിഷേധം.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള പ്രതിഷേധ റാലിയിൽ വിവിധ സഭ തലവന്മാർ പങ്കെടുക്കുന്നുണ്ട്. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച് ബിഷപ്പുമാരായ തോമസ് ജെ നെറ്റോ, തോമസ് തറയിൽ, ബിഷപ്പ് ഡോക്ടർ ക്രിസ്തുദാസ്, തുടങ്ങിയവർക്കൊപ്പം വിവിധ സഭയിൽ നിന്നുള്ള വൈദികരും ഉണ്ട്.