Share this Article
News Malayalam 24x7
35 അടി താഴ്ചയുള്ള കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
woman who fell into deep well

തൃശ്ശൂർ പനമുക്കിൽ 35 അടി താഴ്ചയുള്ള കിണറ്റിൽ വീണ വയോധികയെ ഫയർഫോഴ്സ്  രക്ഷപ്പെടുത്തി..പനമുക്ക് എടക്കളത്തൂർ  ജോസിന്റെ ഭാര്യ 78 വയസ്സുള്ള ത്രേസ്യാമ്മയെയാണ്  തൃശ്ശൂർ യൂണിറ്റിലെ ഫയർഫോഴ്സ് അംഗങ്ങൾ രക്ഷപ്പെടുത്തിയത്..

അബദ്ധവശാൽ ആണ് ത്രേസ്യാമ്മ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്.  35 അടി താഴ്ചയുള്ള കിണറ്റിൽ  10 അടിയോളം വെള്ളവും ഉണ്ടായിരുന്നു..

വിവരമറിഞ്ഞ് പാഞ്ഞെത്തിയ തൃശ്ശൂർ  അഗ്നിരക്ഷാസേന  നാട്ടുകാരുടെ സഹായത്തോടെ കിണറ്റിൽ നിന്നും ത്രേസ്യാമ്മയെ കരക്കെത്തിച്ചു.. നാലുഭാഗത്തും കയർ കെട്ടി ഇറക്കിയ വല കൊണ്ടുള്ള കുട്ടയിൽ കിടത്തിയാണ്  ത്രേസ്യാമ്മയെ കരയ്ക്ക് കയറ്റിയത്..

കരക്കെത്തിച്ചയുടൻ  സേനയുടെ തന്നെ  ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി എസ് ഷാനവാസി നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories