Share this Article
News Malayalam 24x7
4 വയസുകാരിയടക്കം ഒരു കുടുംബത്തിലെ 3 പേരെ പേരെ കാണാനില്ല, അന്വേഷണം; കാണാതായത് മുട്ടത്തറയിൽ നിന്ന്
വെബ് ടീം
posted on 01-10-2025
1 min read
MISSING

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാനില്ലെന്ന് പരാതി. മുട്ടത്തറ പൊന്നറ നഗറിലുള്ള വീട്ടിൽ രമേശ് (39), ഭാര്യ അഞ്ജു (30), ഇവരുടെ നാല് വയസുള്ള മകൾ അഹല്യ എന്നിവരെ സെപ്തംബ‍ർ മാസം 24 രാവിലെ 9 മണി മുതൽ കാണാനില്ലെന്നാണ് പരാതി. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവ‍ർ ഫോർട്ട് പൊലീസ് സ്റ്റേഷനിലോ, 0471 2461105, 9497987010 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories