Share this Article
Union Budget
ഡ്രൈവിംഗ് പഠിക്കുന്നതിനിടെ 64കാരി ഓടിച്ച കാര്‍ കിണറില്‍ വീണു; ആദ്യം ഫയര്‍ഫോഴ്‌സ് എത്തി; ഒടുവിൽ ക്രെയിന്‍ എത്തി കാർ പുറത്തെടുത്തു
വെബ് ടീം
posted on 21-05-2025
1 min read
car

ഫറോക്ക്: കോഴിക്കോട് ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു. ഫറോക്ക് സ്വദേശിയായ 64 വയസ്സുകാരി കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ കിണറിന്റെ അര മതിലില്‍ തട്ടി ഇടിഞ്ഞ് കിണറ്റിലേക്ക് കാറടക്കം വീഴുകയായിരുന്നു.നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്സില്‍ അറിയിക്കുകയായിരുന്നു.

ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ കിണറിലിറങ്ങിയ ശേഷമാണ് ലോക്കായ ഡോര്‍ തുറന്ന് മുന്‍ സീറ്റില്‍ നിന്നും മറ്റുള്ളവരുടെ സഹായത്തോടെ സ്ത്രീയെ രക്ഷപ്പെടുത്താനായത്.പതിനാല് കോൽ താഴ്ചയുള്ള കിണറിലേക്ക് കാറിൻ്റെ പിറകുവശം ആദ്യം വീണതിനാൽ വലിയ അപകടമാണ് ഒഴിവായത്.വിവരമറിഞ്ഞ് മീഞ്ചന്ത ഫയർ യൂണിറ്റ് സ്ഥലത്തെത്തി  കാറിൻ്റെ ഡോർതുറന്നശേഷം സ്നേഹലതയെ  കിണറ്റിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു.തുടര്‍ന്ന് ക്രെയിന്‍ സര്‍വീസിനെ വിളിച്ചുവരുത്തി കാര്‍ പുറത്തെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories