Share this Article
News Malayalam 24x7
പേരാമ്പ്രയില്‍ നിന്ന് ടയറുകള്‍ മറിച്ച്‌ വിറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍
Defendant

തൃശൂര്‍ പേരാമ്പ്രയിലെ അപ്പോളോ ടയേഴ്‌സില്‍ നിന്ന് ബംഗളൂരിലേക്ക് കൊണ്ടുപോയ ടയറുകള്‍ മറിച്ച വിറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റിലായി. പത്തനംതിട്ട അടൂര്‍ വെള്ളക്കുളങ്ങര സ്വദേശി  ബേബിയെയാണ്  കൊടകര പൊലിസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ മാസം 22 ന് പേരാമ്പ്ര അപ്പോളോ ടയേഴ്‌സില്‍ നിന്നും ടയര്‍ ലോഡുമായി ഇയാള്‍ ബാംഗ്ലൂര്‍ക്ക് പോയിരുന്നു. ഈ ലോറിയില്‍ നിന്ന് ബേബി 125 ടയറുകള്‍ മോഷ്ടിച്ച് മറിച്ച് വിറ്റുവെന്ന  പരാതിയുടെ അടിസ്ഥാനത്തിലാണ് ബേബിയെ അറസറ്റുചെയ്തത്.  ഇയാള്‍ മറിച്ചുവിറ്റ ടയറുകള്‍ കോയമ്പത്തൂര്‍ ചാവടി ഭാഗത്ത് നിന്ന് പൊലീസ് കണ്ടെടുത്തു.പ്രതിയെ കോടതിയില്‍ ഹാജരാക്കി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories