Share this Article
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അക്ഷയ് കുമാര്‍; തൊഴാനായി ബോളിവുഡ് താരമെത്തിയത് കേരളീയ വേഷത്തില്‍
വെബ് ടീം
posted on 01-09-2025
1 min read
akshykumar

തൃശൂർ: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഹെലികോപ്റ്ററില്‍ ശ്രീകൃഷ്ണാ കോളേജിലെ ഹെലിപാഡില്‍ വന്നിറങ്ങിയ താരം കേരളീയ വേഷമാണ് ധരിച്ചത്. മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് താരം ഗുരുവായൂരിലെത്തിയത്. 

തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അക്ഷയ് കുമാര്‍ ആചാരപരമായ വേഷങ്ങള്‍ ധരിച്ചാണ് ദര്‍ശനത്തിനായി ക്ഷേത്രത്തിലേക്ക് തിരിച്ചത്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം കെ.എസ്. ബാലഗോപാല്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അക്ഷയ് കുമാറിനെ സ്വീകരിച്ചത്.കോളേജ് ഗ്രൗണ്ടില്‍ വ്യായാമം ചെയ്യുന്നവര്‍ക്കൊപ്പം ബോളിവുഡ് താരം ഫോട്ടോയ്ക്ക് അവസരവും കൊടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories