വടക്കാഞ്ചേരി: ഒരു വർഷം മുമ്പ് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ഒഡീഷയിൽ നിന്നും കേരളത്തിലെത്തിച്ച് ഉടമയ്ക്ക് കൈമാറി വടക്കാഞ്ചേരി പൊലീസ്. സജി റാഫേൽ മേക്കാട്ടുകുളം എന്നയാളുടെ കുണ്ടന്നൂരിലെ കടയിൽ നിന്നും ഒരു വർഷം മുൻപാണ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്.
തുടർന്ന് പരാതി വടക്കാഞ്ചേരി സ്റ്റേഷനിലുംCEIR പോർട്ടലിലും രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടയിൽ മൊബൈൽ ഫോൺ ഒഡിഷയിൽ വെച്ച് ഓൺ ആയെന്നു പോർട്ടൽ വഴി സൈബർ സെല്ലിലേയ്ക്ക് സന്ദേശം ലഭിച്ചു,മൊബൈൽ കൈവശം വച്ചയാളുടെ ഫോൺ നമ്പറും വിലാസവും ലഭിച്ചു.
തുടർന്ന് സബ് ഇൻസ്പെക്ടർ ഹരിഹരസുനു , സ്റ്റേഷൻ റൈറ്റർ ASI ജിജേഷ്, SCPO സഗുൺ K എന്നിവർ ഒഡിഷ സ്വദേശിയെ ബന്ധപ്പെടുകയും അതിനെ തുടർന്ന് കൊറിയർ മുഖേന മൊബൈൽ ഫോൺ ഇന്ന് സ്റ്റേഷനിൽ ലഭിച്ചു .ഉടൻ തന്നെ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ വെച്ച് ഉടമസ്ഥന് മൊബൈൽ ഫോൺ തിരിച്ചേൽപ്പിക്കുകയും ചെയ്തു.