Share this Article
News Malayalam 24x7
കട്ടപ്പനയില്‍ നടുറോഡില്‍ ഓട്ടോഡ്രൈവര്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റ സംഭവം; 3 പേര്‍ അറസ്റ്റില്‍
An incident where an auto driver was brutally assaulted in the middle of the road in Kattappana; 3 people were arrested

ഇടുക്കി കട്ടപ്പനയിൽ നടുറോഡിൽ ഓട്ടോഡ്രൈവർക്ക് ക്രൂര മർദ്ദനമേറ്റ സംഭവം,മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.സ്ഥലതർക്കത്തിന്റെ പേരിലാണ് സുനിലിനെ സംഘം ചേർന്ന് ആക്രമിച്ചത്

വെള്ളിയാഴ്ച്ച രാത്രിയിലാണ് ഓട്ടോ ഡ്രൈവറായ പേഴുംകവല സ്വദേശി സുനിൽകുമാറിനെ അഞ്ച് പേർ ചേർന്ന് അതിദാരുണമായി മർദ്ദിച്ചത്.കട്ടപ്പന നഗരത്തിൽ നടുറോഡിലായിരുന്നു ആക്രമണം. ആക്രമണം നടത്തിയ കട്ടപ്പന പ്ലാത്തോട്ടാനിക്കൽ സാബു ജോസഫ് എന്ന രാമപുരം സാബു,കൊല്ലരോട്ട് ബാബു ഫ്രാൻസിസ്, വാലേപ്പറമ്പിൽ ഉസ്‌റ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ്.കണ്ടാലറിയാവുന്ന മറ്റ് രണ്ടു പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.സ്ഥലതർക്കത്തിന്റെ പേരിലാണ് സുനിലിനെ ആക്രമിച്ചത്.ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വച്ചായിരുന്നു മർദ്ദനം.ആക്രമണം തടയാൻ ശ്രമിച്ച വാഹന യാത്രക്കാരെയും ആക്രമി സംഘം വിരട്ടിയോടിച്ചു.

പ്രിൻസിപ്പൽ എസ്ഐ എൻ ജെ സുനേഖ്,എസ്ഐ ബെർട്ടിൻ ജോസ്,സിപിഒമാരായ ശ്രീജിത്ത്‌,ജോജി, ജെയിംസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.സാരമായി പരിക്കേറ്റ സുനിൽകുമാർ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.         

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories