തിരുവനന്തപുരത്ത് ട്രെയിൻ തട്ടി മരിച്ച ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് . മേഘയുടെ അക്കൗണ്ടിൽ നിന്ന് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ മലപ്പുറം സ്വദേശി സുകാന്തിന്റെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിയതായി പൊലീസ് സ്ഥിരീകരിച്ചു. ആരോപണ വിധേയനായ സുകാന്ത് ഒളിവിലാണ്. അതേസമയം, ഐ ബി ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. മേഘയെ സാമ്പത്തികമായി സുഹൃത്ത് ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. സുകാന്തിന്റെ വിവരങ്ങൾ തേടി പൊലീസ് ഉടൻ ഐബിയ്ക്ക് കത്ത് നൽകും.