Share this Article
News Malayalam 24x7
വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ കേസിലെ പ്രതി പിടിയില്‍
The accused in the case of breaking the old woman's gold necklace was arrested

വയോധികയുടെ സ്വർണമാല പൊട്ടിച്ച്  ബൈക്കിൽ കടന്നുകളഞ്ഞ കേസിലെ  പ്രതി പിടിയിൽ. തൃശ്ശൂര്‍ കാളത്തോട് സ്നേഹതീരം പുത്തൻപുരക്കൽ വീട്ടില്‍ 47 വയസ്സുള്ള  സുനിൽ ജോസഫ്  ആണ് മണ്ണുത്തി പോലീസിന്റെ പിടിയിലായത്. 

ഇക്കഴിഞ്ഞ നവംബർ 14ന് വൈകീട്ട് 7 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ വയോധികയല്ലാതെ മറ്റാരുമില്ലാത്ത സമയത്തായിരുന്നു മോഷണം. വാതിലിൽ തട്ടിവിളിക്കുകയും, തുറന്നപ്പോള്‍  കഴുത്തിലെ മൂന്ന് പവനിലധികം തൂക്കമുള്ള മാല പറിച്ചെടുത്ത് ബൈക്കിൽ കടന്നുകളയുകയുകയായിരുന്നു. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.മണ്ണുത്തി പോലീസും , സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമും  ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories