മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പെരിന്തല്‍മണ്ണ എരവിമംഗലം എ.എം.യു.പി.എസ്. സ്‌കൂളിലെ അധ്യാപികയും കുട്ടിയുടെ രണ്ടാനമ്മയുമായ നിലമ്പൂര്‍ വടപുറം സ്വദേശിനി ഉമൈറയെയാണ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. മഞ്ചേരി ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ ഭക്ഷണം നിഷേധിച്ച് പട്ടിണിയിലിട്ടതും, പപ്പടക്കോല്‍ കൊണ്ട് ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതും ഉള്‍പ്പെടെ നിരവധി ക്രൂരതകള്‍ പുറത്തുവന്നിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, പ്രതിയായ ഉമൈറയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം സംഭവത്തില്‍ ഉമൈറയുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന വിവരം പുറത്തു വരുന്നുണ്ട്.