Share this Article
News Malayalam 24x7
കണ്ണൂരിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പമുണ്ടായിരുന്ന അയൽവാസിയും മരിച്ച നിലയിൽ
വെബ് ടീം
posted on 05-02-2026
1 min read
seema

കണ്ണൂർ: പറശ്ശിനികടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ചെറുകുന്ന് അയ്യോത്ത് സ്വദേശി സീമ (50) ആണ് മരിച്ചത്.ആൺ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. ലോഡ്ജിൽ ഒപ്പം ഉണ്ടായിരുന്ന അയൽവാസി കെ പി വിജയനെ മാട്ടൂലിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയാണ് വിജയൻ.

ഇന്നലെ ഉച്ചയോടെയാണ് ഇരുവരും ഒരുമിച്ച് ലോഡ്ജില്‍ മുറിയെടുത്തത്. വൈകുന്നേരം വിജയന്‍ മുറിപൂട്ടി പുറത്തുപോകുകയും ചെയ്തു. പിന്നീട് ഇന്നലെ രാത്രി 9 മണിയോടെ ലോഡ്ജിലെ ആളുകൾ വന്നു നോക്കുമ്പോഴാണ് സീമയെയാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. ഉടന്‍ കാണാതായ വിജയനായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.എന്നാല്‍ രാവിലെയോടെ മാട്ടൂലില്‍ പുഴയോരത്ത് തൂങ്ങിമരിച്ച നിലയില്‍ വിജയനേയും കണ്ടെത്തുകയായിരുന്നു. ഇരുവരും അയല്‍വാസികളാണെന്നാണ് വിവരം. തെങ്ങിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിജയന്‍റെ മൃതദേഹം. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories