ഇടുക്കിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ ടാങ്ക്‌മേട് സ്വദേശി പുകഴേന്തി(14) ആണ് തൂങ്ങി മരിച്ചത്.ചിന്നക്കനാല്‍ ഫാത്തിമമാതാ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.പുകളേന്തി വെള്ളിയാഴ്ച സ്‌കൂളില്‍ പോയിരുന്നില്ല.
വീട്ടിലുള്ളവര്‍ ജോലിക്ക് പോയ ശേഷം മുത്തശ്ശിയുടെ വീട്ടിലെത്തുകയായിരുന്നു. അവിടെവെച്ചാണ് ജീവനൊടുക്കിയത്. കുട്ടി തൂങ്ങിയ നിലയില്‍ നില്‍ക്കുന്നത് കണ്ട പോസ്റ്റ്മാനാണ് ശാന്തന്‍പാറ പോലീസിനെ വിവരമറിച്ചത്. സംഭവത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
രണ്ട് മാസം മുമ്പ് പുകളേന്തി അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുന്നതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നാണ് അന്ന് പുകളേന്തി അധ്യാപികയോട് പറഞ്ഞത്. പുകളേന്തിയുടെ സഹോദരൻ രോഹിത് പള്ളിക്കുന്ന് എം.ജി.എം സ്കൂളിലെ യു.പി സ്കൂൾ വിദ്യാർഥിയാണ്. ശാന്തൻപാറ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)