Share this Article
News Malayalam 24x7
ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ആസിഡ് ദേഹത്തേക്ക് വീണു; ഗുരുതരമായി പൊള്ളലേറ്റ ബൈക്ക് യാത്രികനായ യുവാവ് ഐസിയുവില്‍
വെബ് ടീം
posted on 15-10-2025
1 min read
ACID

കൊച്ചി: ലോറിയില്‍ നിന്ന് ആസിഡ് ദേഹത്ത് വീണ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് ഗുരുതരമായി പൊള്ളലേറ്റത്. വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് വെച്ചാണ് സംഭവം.ഇന്നലെ വൈകീട്ട് ഏഴു മണിയോടെയായിരുന്നു അപകടം.

വെണ്ടുരുത്തി പാലത്തിനും തേവര ജംഗ്ഷനും ഇടയിലുള്ള ഭാഗത്ത് വെച്ച് ലോറി റോഡിലെ ഗട്ടറില്‍ ചാടിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ലോറിയുടെ പിന്നില്‍ ബൈക്കില്‍ വരികയായിരുന്ന ബിനീഷിന്റെ ദേഹത്തേക്ക് ലോറിയില്‍ നിന്നും ആസിഡ് തെറിച്ചുവീഴുകയായിരുന്നു.ബിനീഷിന്റെ കൈയിലാണ് കൂടുതലായും ആസിഡ് വീണിരിക്കുന്നത്. ഒപ്പം കഴുത്തിന്റെ ഭാഗത്തും പൊള്ളലേറ്റിട്ടുണ്ട്. ബിനീഷ് നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്. ലോറി ഹാജരാക്കാന്‍ എറണാകുളം സൗത്ത് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories