തൃശൂര്‍ വിയ്യൂരില്‍ നിന്നും രക്ഷപ്പെട്ട തടവുകാരന്‍ ബാലമുരുകന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് ആലത്തൂരിലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭക്ഷണം കഴിക്കാനായി കൈവിലങ്ങ് അഴിച്ചുമാറ്റിയിരുന്നു എന്ന തമിഴ്‌നാട് പൊലീസിന്റെ മൊഴി സാധൂകരിക്കുന്നതാണ് ദൃശ്യങ്ങള്‍. അതേസമയം ബാലമുരുകനെ തമിഴ്‌നാട് പൊലീസ് കൈകാര്യം ചെയ്യുന്നത് ലാഘവത്തോടെ എന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങളില്‍.