Share this Article
KERALAVISION TELEVISION AWARDS 2025
ഇടുക്കിയിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം
Another wild buffalo attack in Idukki

ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. സ്പ്രിങ്ങ് വാലിയിൽ മുല്ലമല എം ആർ രാജീവൻ ആണ് പരിക്കേറ്റത്.  ദുഃഖ വെള്ളിയാഴ്ചയുടെ ഭാഗമായി മലകയറ്റം കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം തിരികെ മടങ്ങുന്നതിനിടയിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. 

ഏലത്തോട്ടത്തിനുള്ളിൽ നിൽക്കുകയായിരുന്ന കാട്ടുപോത്ത് പാഞ്ഞെടുത്ത് രാജീവിനെ ആക്രമിക്കുകയായിരുന്നു. വയറിന് കൊമ്പു കൊണ്ടുള്ള കുത്തേറ്റു. സാരമായി പരിക്കേറ്റ രാജീവിനെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.

പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം വിദഗ്ധ ചികിത്സയ്ക്കായി രാജീവിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞദിവസം രാത്രിയിൽ അടിമാലി ഇരുമ്പുപാലം പടിക്കപ്പിൽ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. മലയോരമേഖലയുടെ എല്ലാ പ്രദേശത്തും കാട്ടാന കാട്ടുപോത്ത് കാട്ടുപന്നി കടുവ പുലി എന്നിവിടെ സാന്നിധ്യം വർദ്ധിച്ചു വരികയാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories