തിരുവനന്തപുരം കഴക്കൂട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ പരസ്യ മദ്യപാനത്തില്‍ പൊലീസുക്കാര്‍ക്കെതിരെ നടപടി . 6 പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാര്‍ക്ക് നല്ല നടപ്പ് പരിശീലനം നല്‍കും. ഗ്രേഡ് എസ്‌ഐ ബിനു, സിപിഒ മാരായ അരുൺ, രതീഷ്,മനോജ്, അരുൺ, അഖിൽരാജ്,എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മദ്യപിച്ച് വാഹനമോടിച്ച ഗ്രേഡ് എസ്‌ഐ ബിനുവിനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴക്കൂട്ടം എസ്പി. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുമ്പായിരുന്നു മദ്യപാനം. മദ്യപിച്ചതിനു ശേഷം ഈ വാഹനത്തിൽ തന്നെ വിവാഹ സല്‍ക്കാരത്തിനായി പോയി. ശേഷം വീണ്ടും ഇവര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചതായും ആരോപണം ഉണ്ട്.