കണ്ണൂരില്‍ കനത്ത മഴയില്‍ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രികന് പരിക്ക്. കണ്ണൂർ പിണറായി പാറപ്രം എടക്കടവിലെ തയ്യിൽ വീട്ടിൽ ഇ. ഷിജിത്തിനാണ് പരിക്കേറ്റത്. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ ഷിജിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.മഴയത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് പിണറായി -പാറപ്രം റോഡിൽ വെച്ച് തെങ്ങിൻ്റെ മേൽഭാഗം പൊട്ടി ഷിജിത്ത് യാത്ര ചെയ്തിരുന്ന ബൈക്കിനു മുകളിൽ പതിച്ചത്. അപകടത്തിൽ നട്ടെല്ലിനും വാരിയെല്ലിനും ക്ഷതമേറ്റ ഷിജിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.