Share this Article
News Malayalam 24x7
RSS ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയായ ജ്ഞാനസഭ കൊച്ചിയിൽ
RSS National Education Summit 'Jnan Sabha' Begins in Kochi

ആർ എസ് എസ് ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയായ ജ്ഞാനസഭ കൊച്ചിയിൽ. കേരളത്തിലെ സർവകലാശാല വി സി മാരടക്കം വിദ്യാഭ്യാസ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് ആർ എസ് എസ് പോഷക സംഘടനയായ ശിക്ഷാ സൻസ്കൃതി ഉത്ഥാൻ ന്യാസ് അറിയിച്ചു.2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം ചുരുങ്ങിയ കാലയളവിൽ രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ  മികച്ചതാക്കാൻ ആവശ്യമായ പദ്ധതികളെ ക്കുറിച്ചാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യുക. കേരളത്തിലെ 5 സർവകലാശാല വി സി മാർക്ക് പുറമെ യു ജി സി പ്രതിനിധികളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും പങ്കെടുക്കുമെന്ന് ശിക്ഷാ സൻസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ സെക്രട്ടറി ഡോ. അതുൽ കൊഥാരി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories