തിരുവനന്തപുരം:സിസി ടിവിയുള്ള വീട്ടിൽ വൻ കവർച്ച. വീട് കുത്തിത്തുറന്നാണ് ഞെട്ടിക്കുന്ന മോഷണം. 27 പവനും 30000 രൂപയുമാണ് മോഷണം പോയത്.നെയ്യാറ്റിൻകര നെടിയാംകോട് ആണ് നടുക്കുന്ന കവർച്ച.
നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മകളുടെ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സിസിടിവി തകർത്തും തോർത്ത് മൂടിയിട്ടുമാണ് മോഷണം നടത്തിയത്. പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.