Share this Article
News Malayalam 24x7
നിയന്ത്രണം വിട്ട കാർ ബസിൽ ഇടിച്ച് അപകടം; രണ്ട് പേർ മരിച്ചു
വെബ് ടീം
posted on 21-12-2023
1 min read
TWO DIES IN BUS CAR COLLISION

കൊച്ചി: പെരുമ്പാവൂരിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് യുവതി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കാറിൽ ഉണ്ടായിരുന്ന കോതമം​ഗലം സ്വദേശികളായ ശിവൻ (55), ബന്ധു അശ്വനി (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് വയസുകരാൻ ദേവാനന്ദ് പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടി രാജ​ഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.

ആലുവ-മൂന്നാർ റൂട്ടിൽ പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് അപകടമുണ്ടായത്. ബസിന്റെ മധ്യഭാ​ഗത്തേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ ശിവനും അശ്വനിയും മരിച്ചു. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേവാനന്ദിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ആലുവയിലെ ആശുപത്രിയിൽ നിന്നും പോയിവരുമ്പോഴായിരുന്നു അപകടം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories