തൃശ്ശൂരില്‍ ഇടനിലക്കാര്‍ക്ക് സഹായം ചെയ്തുകൊടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് റസീനയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഏജന്റ് മാര്‍ക്ക് മൊബൈല്‍ ഫോണ്‍ വഴി സഹായം ചെയ്തു നല്‍കി, വാട്‌സ്ആപ്പ് വഴി വാഹനങ്ങളുടെ രേഖകള്‍ കൈമാറി എന്നിവ വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് സീനിയര്‍ ക്ലര്‍ക്ക് റസീന ഗുരുതര ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയത്.