Share this Article
News Malayalam 24x7
അടുത്ത 3 മണിക്കൂറിൽ കാറ്റും മഴയും ഇടിമിന്നലിനും സാധ്യത; ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്
വെബ് ടീം
posted on 16-10-2023
1 min read
ORANGE ALERT IN KANNUR DISTRICT

കണ്ണൂർ: അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കണ്ണൂർ  ജില്ലയിൽ അടുത്ത മൂന്ന്  മണിക്കൂറിൽ ഇടി മിന്നലോട് കൂടിയ  ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര  കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ഇന്ന് വൈകിട്ട് നാല് മണിക്കാണ് കണ്ണൂരിൽ മഴ മുന്നറിയിപ്പ് പുതുക്കിയത്.വൈകിട്ടോടെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കണ്ണൂരിലും കാസർകോടും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകൾ നിർണായകമാകുമെന്നും കണ്ണൂർ ജില്ലയിൽ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories