Share this Article
Union Budget
യുവാവ് വീടിന്റെ കാർപോർച്ചിൽ മരിച്ച നിലയില്‍; മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം
വെബ് ടീം
posted on 05-04-2025
1 min read
sminesh

കൊച്ചി: മുനമ്പത്ത് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം മാവുങ്കല്‍ സ്മിനേഷിനെയാണ് വീട്ടിലെ കാര്‍പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലക്ക് പിറകില്‍ അടിയേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് സൂചന.സ്മിനേഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന മാലയും ഒരു മോതിരവും മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്.

വിളിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫ് ആയി കണ്ടതിനെ തുടര്‍ന്ന് സുഹൃത്തായ പ്രജീഷ് അന്വേഷിച്ചു വന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.പാലാരിവട്ടം ഹോണ്ട ഷോറൂമില്‍ ജോലിക്കാരനാണ് സ്മിനേഷ്. ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട സ്വദേശി ആണ്. അവിടെ തന്നെയുള്ള സ്‌കൂളില്‍ അധ്യാപികയാണ്. വാരാന്ത്യങ്ങളില്‍ സ്മിനേഷ് ഇരിങ്ങാലക്കുട പോവുകയോ ഭാര്യ ഇങ്ങോട്ട് വരുകയോ ആയിരുന്നു പതിവെന്ന് നാട്ടുകാര്‍ പറയുന്നു. കൊലപാതകം നടന്ന മുനമ്പത്തെ ഈ വീട്ടില്‍ സ്മിനേഷ് ഒറ്റക്കായിരുന്നു താമസം. പലപ്പോഴും സ്മിനേഷ് വൈകി ജോലി കഴിഞ്ഞു വരുന്നതുകൊണ്ട് അച്ഛനും അമ്മയും അടുത്ത് തന്നെയുള്ള സഹോദരന്റെ വീട്ടിലായിരുന്നു താമസം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories