Share this Article
KERALAVISION TELEVISION AWARDS 2025
വാഹനാപകടത്തിൽ പരിക്കേറ്റ ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ അന്തരിച്ചു
Deshabhimani Journalist Ragesh Kayaloor

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ ലേഖകൻ രാഗേഷ് കായലൂർ (51) അന്തരിച്ചു.ഞായറാഴ്ച രാത്രി മട്ടന്നൂരിൽ വെച്ച് റോഡ് മുറിച്ചുകടക്കുമ്പോഴാണ് രാഗേഷ് കായലൂരിന് അപകടം സംഭവിച്ചത്. ടോറസ് ലോറി ഇടിച്ചാണ് അപകടം. തുടർന്ന് മിംസ് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു . ആശുപ്രത്രിയിൽ  ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മട്ടന്നൂർ ചാവശ്ശേരി ശ്രീനിലയത്തിൽ ശ്രീമതി ജിഷയാണ് ഭാര്യ. ശ്രീനന്ദ, സൂര്യതേജ് എന്നിവർ മക്കളാണ്. മാധ്യമരംഗത്തിന് തീരാനഷ്ടമാണ് രാഗേഷ് കായലൂരിന്റെ വിയോഗം. പൊതുദർശനം ഇന്ന് രാവിലെ 11 ന് കണ്ണൂർ ദേശാഭിമാനി ഓഫീസിലും 12 ന് മട്ടന്നൂരിലും ഒരുക്കിയിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് പെറോറയിലെ നിദ്രാലയത്തിൽ നടക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories