Share this Article
News Malayalam 24x7
തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സാഹചര്യത്തില്‍ പരിശോധന ശക്തമാക്കി നഗരസഭ
In the case of the death of a young woman due to food poisoning in Thrissur, the Municipal Corporation has intensified investigation

തൃശ്ശൂര്‍ പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സാഹചര്യത്തില്‍ ശുചിത്വ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുന്നംകുളം നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി. ഉദ്യോഗസ്ഥര്‍ രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ പരിശോധനയില്‍ 18 ഹോട്ടലുകള്‍ക്ക് ശുചിത്വം ഉറപ്പുവരുത്തുന്നതിനായി നോട്ടീസ് നല്‍കി. 29 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍ അറിയിച്ചു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories