Share this Article
News Malayalam 24x7
പൂരം വെടിക്കെട്ടിലെ നിയന്ത്രണം; പൂത്തിരി കത്തിച്ച് പ്രതിഷേധം
 Protest against regulation of Pooram Fireworks

വെടിക്കെട്ട് നടത്തിപ്പിലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ  കേരള ബ്രാഹ്‌മണ സഭയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ പൂത്തിരി കത്തിച്ച്  പ്രതിഷേധിച്ചു. പൂങ്കുന്നം പുഷ്പഗിരിയിലെ ബ്രാഹ്‌മണ സഭ ഓഫീസിന് മുന്നിലായിരുന്നു  പ്രതിഷേധം .  ബ്രാഹ്‌മണ സഭ  തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ഡി മൂര്‍ത്തി പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

ഹൈന്ദവര്‍ക്കും ഉത്സവങ്ങള്‍ക്കും നേരെയുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും  ഉണ്ടായേതെന്നും നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം എന്നും സമരത്തില്‍ പങ്കെടുത്ത  തിരുവമ്പാടി ദേവസ്വം  സെക്രട്ടറി കെ ഗിരീഷ് കുമാര്‍ പറഞ്ഞു, ബ്രാഹ്‌മണ സഭ ടൗണ്‍ ജോയിന്റ് സെക്രട്ടറി ടി ആര്‍ ഹരിഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories