Share this Article
KERALAVISION TELEVISION AWARDS 2025
പ്രിന്‍സിപ്പാളിന്റെ മുഖത്തടിച്ച് വിദ്യാര്‍ത്ഥികള്‍; കൊയിലാണ്ടി ഗുരുദേവ് കോളേജില്‍ സംഘർഷം
Students slap the principal in the face; Clash at Gurudev College in Koyalandy

കൊയിലാണ്ടി ഗുരുദേവ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും പ്രിന്‍സിപ്പലും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിനുമെതിരെ പൊലീസ് കേസെടുത്തു. പതിനഞ്ചോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും കോളേജ് പ്രിന്‍സിപ്പാളിനും സ്റ്റാഫ് സെക്രട്ടറിക്കും എതിരെയാണ് കേസെടുത്തത്.

പ്രിന്‍സിപ്പല്‍ ഡോ.സുനില്‍ ഭാസ്‌കറിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുഖത്ത് അടിക്കുന്നതിന്റെയും പ്രിന്‍സിപ്പാളും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുള്ള വാക്കേറ്റത്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ് പ്രിന്‍സിപ്പാള്‍ ഡോ.സുനില്‍ ഭാസ്‌കര്‍, സ്റ്റാഫ് സെക്രട്ടറി കെ.പി.രമേശന്‍, എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് ബി.ആര്‍ അഭിനവ്  എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories