Share this Article
News Malayalam 24x7
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ വന്‍ ഭക്തജന പ്രവാഹം
 Kottiyoor Vysakha Mahotsavam Sees Huge Crowd of Devotees

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ വ്യാഴാഴ്ചയും വന്‍ ഭക്തജന  പ്രവാഹം. കനത്ത മഴയിലും ഭക്തജനങ്ങള്‍ കൊട്ടിയൂരിലേക്ക് ഒഴുകുകയായിരുന്നു.


കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തില്‍ ഭക്തജനത്തിരക്കേറുന്നു. സ്ത്രീകളുടെ ദര്‍ശനകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അക്കരെ കൊട്ടിയൂരില്‍ വന്‍ ഭക്തജനപ്രവാഹമാണ്. മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും പെരുമാളെ തൊഴുതുമടങ്ങിയത്.

 ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ കൊട്ടിയൂരില്‍ ഒഴുകിയെത്തുകയാണ്. ശനി ഞായര്‍ ദിവസങ്ങളിലാണ് സാധാരണ തിരക്കേറാറ്. എന്നാല്‍ ഈ വര്‍ഷം പ്രവര്‍ത്തി ദിവസങ്ങളിലും വന്‍ഭക്തജനത്തിരക്കാണ്. കനത്ത മഴയെപ്പോലും അവഗണിച്ചാണ് ഭക്തര്‍ കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തുന്നുത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories