Share this Article
News Malayalam 24x7
വീട്ടിലെ സ്വിമ്മിം​ഗ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അപകടം
വെബ് ടീം
posted on 10-05-2025
1 min read
GEORGE SAKHARIYA

പത്തനംതിട്ട ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള ആൺകുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു. ചന്ദനപ്പള്ളി സ്വദേശി ലിജോയുടെ മകൻ ജോർജ് സഖറിയ ആണ് മരിച്ചത്.വിദേശത്ത് ആയിരുന്ന കുടുംബം ഒരാഴ്ച മുൻപാണ് നാട്ടിലെത്തി പുതിയ വീട്ടിൽ താമസം തുടങ്ങിയത്.

കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു കു‍ഞ്ഞിന്റെ മാമ്മോദീസ നടത്തിയത്. അഞ്ചാം തീയതി പുതിയ വീടിൻ്റെ ഗൃഹപ്രവേശമായിരുന്നു. ലിജോ ജോയ്, ലീന ഉമ്മൻ ദമ്പതികളുടെ മകനാണ് ജോർജ് സഖറിയ.മരിച്ച ജോര്‍ജ് സക്കറിയയുടെ മാമോദീസ 6 നായിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് 19 ന് തിരികെ അയര്‍ലണ്ടിലേക്ക് പോകാനിരിക്കെയാണ് ദുരന്തം.

സംസ്‌ക്കാരം ഞായറാഴ്ച ഉച്ചക്ക് 3 ന് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.സഹോദരങ്ങള്‍: ജോണ്‍ സ്‌കറിയ, ഡേവിഡ് സ്‌കറിയ


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories