തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെ പാടിക്ക് പുറത്ത് നിന്ന കുട്ടിയെ ആണ് പുലി കടിച്ചുകൊണ്ട് പോയത്.വീട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാരടക്കം തിരച്ചില്‍ നടത്തി. പിന്നീടാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മുഖം പുലി കടിച്ചുതിന്നെന്ന് റിപ്പോർട്ട് വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് പുലി മറ്റൊരു കുട്ടിയെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാലു വയസ്സുകാരിയെ ആണ് കൊന്ന് തിന്നത്.