കൊല്ലം: കൊല്ലം കോർപറേഷനിൽ എ.കെ. ഹഫീസിനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ്. എ.കെ. ഹഫീസ് മുൻ കോർപ്പറേഷൻ പ്രതിപക്ഷ നേതാവും, നിലവിൽ ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റുമാണ്.
കൂടാതെ 12 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.