Share this Article
News Malayalam 24x7
അമ്പതടി താഴ്ചയുള്ള കിണറ്റിൽ വീണു; 52കാരിയെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തി അഗ്നിശമന സേന
വെബ് ടീം
posted on 28-11-2025
1 min read
WELL

തൃശ്ശൂരിൽ കിണറ്റിൽ വീണ 52കാരിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി.കോർപ്പറേഷൻ പള്ളിനട ഡിവിഷൻ 31-ൽ എള്ളുവങ്ങൽ ജോയിയുടെ ഭാര്യ ബെൻസി ആണ് അബദ്ധത്തിൽ വീട്ടു കിണറ്റിൽ വീണത്.ഇന്ന് വൈകുന്നേരം ആറുമണിയോടെ ആയിരുന്നു സംഭവം.

വിവരമറിഞ്ഞ് തൃശൂർ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.50 അടി താഴ്ചയുള്ള കിണറ്റിൽ ഫയർ ആൻഡ് റെസ്ക് ഓഫീസറായ കെ പ്രകാശൻ ഇറങ്ങിയാണ് വീട്ടമ്മയെ രക്ഷപ്പെടുത്തിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories